റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ച് കീഴടങ്ങണമെന്ന ആവശ്യം നിരാകരിച്ച് യുക്രൈന്‍ പ്ര സിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. അദ്ദേഹം ഒടുവില്‍ പുറത്തുവിട്ട വീഡിയോ സ ന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കീവ്: റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ച് കീഴടങ്ങണമെന്ന ആവശ്യം നിരാകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. അദ്ദേഹം ഒടുവില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കീഴടങ്ങാന്‍ താന്‍ നിര്‍ദേശിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നി ന്നാണ് വീഡിയോ സന്ദേശം പകര്‍ത്തിയിരിക്കുന്ന ത്. ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ രാജ്യത്തിന് വേ ണ്ടി, ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി അവസാനം വ രെ പോരാട്ടം തുടരുമെന്ന് സെലന്‍സ്‌കി പറഞ്ഞു. താന്‍ ബങ്കറില്‍ പോയി ഒളിച്ചുവെന്നും സൈന്യ ത്തിനോട് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയെന്നുമു ള്ള വാദം വെറും വ്യാജപ്രചാരണം മാത്രമാണെന്നും എവിടെയും പോയി ഒളിച്ചിട്ടില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.
രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും 200 പേരെ യുദ്ധ തടവിലാക്കിയെന്നു മാണ് യുക്രൈന്‍ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. കീവിലുള്ള തന്ത്രപ്രധാനമായ സൈനിക കെട്ടിടം തകര്‍ക്കാനുള്ള റഷ്യയു ടെ നീക്കം യുക്രൈന്‍ തകര്‍ത്തു വെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം റഷ്യ ഇതുവരെ സ്ഥിരീ കരിച്ചിട്ടില്ല.











