ദോഹ : ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യു.എസ്സ്. വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമനവുമായി ബന്ധപ്പെട്ട്, മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തുന്ന പക്ഷം അതാത് അധികൃതരെ ഉടൻ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ചേർന്ന് മുന്നറിയിപ്പ് നൽകി.
മിസൈൽ അവശിഷ്ടങ്ങൾ വളരെ അപകടകരമായതിനാൽ, പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമാകാനിടയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് വിദഗ്ധരുടെ ഉത്തരവാദിത്വത്തിലൂടെയായിരിക്കണം എന്നും മുന്നറിയിപ്പ് നൽകി. സ്വന്തം നിലയ്ക്ക് കൈകൊണ്ടു സ്പർശിക്കുകയോ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി.
സംശയാസ്പദമായ മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ, 40442999 എന്ന ഹോട്ട് ലൈൻ നമ്പറിൽ ഉടൻ അറിയിക്കണമെന്ന് നിർദേശത്തിലൂടെ നിർവചിച്ചു.
ജൂൺ 23ന് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി വ്യോമപാത അടച്ച്, ആകാശത്ത് തന്നെ മിസൈലുകൾ പ്രതിരോധിച്ചതിലൂടെ ഖത്തർ അധികൃതർ രാജ്യത്തെയും ജനങ്ങളെയും രക്ഷപ്പെടുത്തിയതായും ഔദ്യോഗിക വിശദീകരണത്തിൽ അറിയിച്ചു.