മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും.ഡാം തുറക്കാ നുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി.ഇതേതുടര്‍ന്ന് ജില്ലാ ഭര ണകൂടം രണ്ടാമത്തെ മുന്നറിയിപ്പു പുറപ്പെടുവിച്ചു. ജലനിരപ്പ് താഴ്ന്നില്ലയെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നാ ളെ രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേ ശത്ത് ശക്തമായ മഴയാണുള്ള ത്.
ഡാം തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാം തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പു കളും പൂര്‍ത്തീയായി.ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റവന്യു വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. പെരിയാര്‍ തീരദേശവാസിക ളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഇരുപതോളം ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒഴു ക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റും. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥ രും സജ്ജരാണ്. റവന്യൂ, പൊലീസ്, എന്‍ഡിആര്‍എഫ് സംഘങ്ങളെല്ലാം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. വെള്ളം ഒഴുകി പോകുന്ന വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്തു. മനുഷ്യസാധ്യമായി ചെയ്യാന്‍ കഴിയുന്ന തെല്ലാം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തമിഴ്‌നാടിന്റെ തീരുമാനം ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ടോ ടെ അദ്ദേഹം മുല്ലപ്പെരിയാറിലെത്തും. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനി രപ്പ് 138.10 അടി ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റില്‍ 5800 ഘനയടി വെള്ളമാ ണ് ഒഴുകിയെത്തുന്നത്. സ്പില്‍വെ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്.
അണക്കെട്ടില്‍ 142 അടി വരെ ജലനിരപ്പ് നിര്‍ത്താമെന്ന് സുപ്രീംകോടതി പറഞ്ഞത് 2004ലും 2014 ലുമാ ണ്. എന്നാല്‍ 2018 ല്‍ ഉണ്ടായ പ്രളയം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മുല്ലപ്പെരിയാറിലെ ജല നിരപ്പ് താഴ്ത്തി നിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറ ഞ്ഞു.