ഒരേ പേരില്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപ യോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്
തിരുവനന്തപുരം : ഇരട്ടവോട്ട് ആരോപണം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്. 140 മണ്ഡലങ്ങളിലും പരിശോധന നടത്താനാണ് നിര്‍ ദേശിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് 140 മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിച്ച് ഇരട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തി പൂര്‍ണമായി തിരുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. ഒരേ പേരില്‍ ഒന്നിലേറെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥ വോട്ടര്‍ ആരെന്നു കണ്ടെത്താന്‍ നേരിട്ടു പരിശോധന വേണ്ടിവരും. ഒരു ബൂ ത്തില്‍ 1500 വരെ വോട്ടര്‍മാരുണ്ടാകും. ഇതില്‍ ഒരേ വോട്ടര്‍ പലതവണ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു മാത്രമേ ബിഎല്‍ഒമാര്‍ക്കു കണ്ടെത്താന്‍ കഴിയൂ. മറ്റേതെങ്കിലും ബൂത്തിലോ മണ്ഡലത്തിലോ ആസൂത്രിതമായി വോട്ട് ചേര്‍ത്തവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ക്കു കഴിയില്ല.
140 മണ്ഡലങ്ങളിലായി ഒരുലക്ഷത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. നിലവില്‍ 3.25 ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകരോട് ഇരട്ടിപ്പു കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്.