ഇമേജ് സൃഷ്ട്യുന്മുഖ കൂട്ടായ്മയുടെ 53 -ാംമത് വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനം, ‘ഇമേജസ് 2022’ജനുവരി 5,6,7 തിയ്യതികളില്‍ പാലക്കാട് ജില്ലാ ആശുപ ത്രിക്കു സ മീപം തൃപ്തി ഹാളില്‍ നടക്കും
പാലക്കാട് : ഇമേജ് സൃഷ്ട്യുന്മുഖ കൂട്ടായ്മയുടെ 53 -ാംമത് വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനം, ‘ഇമേജസ് 2022’ജനുവരി 5,6,7 തിയ്യതികളില്‍ പാലക്കാട് ജില്ലാ ആശുപ ത്രിക്കു സമീപം തൃപ്തി ഹാളില്‍ നടക്കും. ജനു വരി 5ന് രാവിലെ 10ന് പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ എം.പി പ്രദര്‍ശനത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും.
ഇമേജിന്റെ 27 അംഗങ്ങളുടെ 150 ഓളം ഫോട്ടോകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. കഴിഞ്ഞ 53 വര്‍ഷ മായി എല്ലാവര്‍ഷവും മുടക്കമില്ലാതെ നടക്കുന്ന ഇമേജിന്റെ പ്രദര്‍ശ നം കലാമൂല്യമുള്ള ചിത്രങ്ങളുടെ സ മഞ്ജസ സമന്വയമായിരിക്കുമെന്നും പാലക്കാട് ജില്ലയിലെ സഹൃദയര്‍ക്കുള്ള ദൃശ്യവിരുന്നായിരിക്കുമെ ന്നും സംഘടകര്‍ അറിയിച്ചു. മൂന്ന് ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരെ പൊതുജ ന ങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം സന്ദര്‍ശിക്കാവുന്നതാണെന്ന് സെക്രട്ടറി കെ.വി വിന്‍സെന്റ് അറിയി ച്ചു.