മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ആശങ്കപ്പെടുക, മറ്റുള്ളവര്‍ ആശങ്കാകുലരാകുമ്പോള്‍ ആര്‍ത്തി കാണിക്കുക എന്ന വാറ ന്‍ ബഫറ്റിന്റെ നിക്ഷേപ സൂക്തം വിഖ്യാതമാണ്. പൊതുവെ ഓഹരി വിപണി ഇടിയുമ്പോഴും അമിതമായി ഉയരുമ്പോഴും നിക്ഷേപകര്‍ പുലര്‍ത്തേണ്ട സമീപനം എങ്ങനെയായിരിക്കണമെന്നതിന് മാര്‍ഗദര്‍ശനമായാണ് ഈ നിക്ഷേപ സൂക്തം സ്വീകരിക്കപ്പെടുന്നത്. എന്നാല്‍ ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരത്തെ നിക്ഷേപം നടത്തി മികച്ച ലാഭം നേടിയവര്‍ക്കും പുതിയ നിക്ഷേ പം നടത്താനൊരുങ്ങുന്നവര്‍ക്കും ഒരു പോലെ പിന്തുടരാവുന്നതാണ് ഈ വാക്കുകള്‍.
ഓഹരി വിപണി വളരെ ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ആര്‍ത്തി പ്രകടിപ്പിക്കാറുണ്ട്. പൊതുവെ ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ഏറ്റവും സജീവമാകുന്നത് വളരെ ഉയര്‍ന്ന നിലവാരത്തിലെത്തുമ്പോഴാണ്. അതേ സമയം ചെലവേറിയ നിലയിലെത്തിയ ഓഹരികള്‍ സ്വാഭാവികമായ തിരുത്തലിന് വിധേയമാകുമ്പോള്‍ ഇത്തരം നിക്ഷേപകര്‍ക്ക് നിരാശപ്പെടേണ്ടി വരുന്നു.
അതുപോലെ ഓഹരി വിപണിയില്‍ കനത്ത വിറ്റഴിക്കല്‍ നടക്കുകയും ഓഹരികള്‍ ചെലവ് കുറഞ്ഞ നിലയിലെത്തുകയും ചെയ്യുമ്പോള്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം തീരെ കുറയുകയാണ് ചെയ്യാറുള്ളത്. ഓഹരികള്‍ ഇനിയും ഇടിയുമെന്ന് കരുതി നഷ്‌ടം സഹിച്ചും വില്‍ക്കാന്‍ ഇത്തരം അവസരങ്ങളില്‍ ചെറുകിട നിക്ഷേപകര്‍ മുതിര്‍ ന്നെന്ന് വരും.
ഈ രണ്ട് സാഹചര്യങ്ങളിലും നേര്‍വിപരീതമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നാണ് മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ആശങ്കപ്പെടുകയും മറ്റുള്ളവര്‍ ആശങ്കാകുലരാകുമ്പോള്‍ ആര്‍ത്തി കാണിക്കുക യും ചെയ്യുക എന്ന നിക്ഷേപ സൂക്തത്തിലൂടെ വാറന്‍ ബഫറ്റ് പറയുന്നത്. ഓഹരി വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ അമിത നിക്ഷേപം നടത്തപ്പെടുന്ന ഓഹരികള്‍ ചെലവേറിയ നിലവാരത്തിലെത്തുമ്പോള്‍ ലാഭമെടുക്കാനും കനത്ത വില്‍ പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് മികച്ച ഓഹരികള്‍ ചെലവ് കുറ ഞ്ഞ നിലവാരത്തിലെത്തുമ്പോ ള്‍ വാങ്ങാനും ശ്രദ്ധിക്കുകയാണ് വേണ്ടതെന്നാണ് ഈ നിക്ഷേപസൂക്തത്തിന്റെ അര്‍ ത്ഥം.
എല്ലാ തരം നിക്ഷേപകരും വിപണിയിലേക്ക് എത്തുകയും സൂചികകള്‍ നിരന്തരമായി കുതിക്കുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ അമിതമൂല്യത്തിലും ചെലവേറിയ നിലയിലുമെത്തുന്നത് സ്വാഭാവികമാണ്. ന്യായമായ വിലക്ക് ഓഹരി വാങ്ങുക എന്നതാണ് റിസ്‌ക് കൂടിയ നിക്ഷേപ മാര്‍ഗമായ ഓഹരി വിപണിയെ സമീപിക്കുന്നവര്‍ ചെയ്യേണ്ടത്. ന്യായ വിലക്ക് ഓഹരികള്‍ കിട്ടുന്നില്ലെങ്കില്‍ കാ ത്തിരിക്കുകയോ അമിതമായ നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുകയാണ് യുക്തിസഹമായ കാര്യം. ബഹുഭൂരിഭാഗം നിക്ഷേപകരില്‍ അത്യാഗ്രഹം നിഴലിക്കുമ്പോള്‍ ചെലവ് കുറഞ്ഞ നിലയില്‍ ഓഹരികള്‍ ലഭ്യമാകണമെന്നില്ല. നിക്ഷേപകരില്‍ ഏറിയ പങ്കും ആ ശങ്കാകുലരായി മാറിനില്‍ക്കുമ്പോള്‍ ഓഹരികള്‍ ചെലവ് കുറഞ്ഞ നിലയില്‍ വാങ്ങാനുമാകും.
സാധാരണ നിലയില്‍ ഓഹരി വിപണി വ്യത്യസ്‌തമായ ചക്രങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് വാങ്ങാനും വില്‍ക്കാനും അവസരം ലഭിക്കുന്നത്. വിപണി ഉയര്‍ന്ന നിലയിലെത്തുമ്പോഴാണ് ലാഭമെടുക്കേണ്ടത്. അ തിനു ശേഷം ചെലവ് കുറഞ്ഞ നിലയിലെത്തുമ്പോള്‍ മാത്രമാണ് വാങ്ങാനുള്ള അവസരം ലഭിക്കുന്നത്.
ഓഹരി വിപണി കഴിഞ്ഞ മൂന്ന് മാസമായി കുതിപ്പിന്റെ പാതയിലാണ്. വാറന്‍ ബഫറ്റിന്റെ തത്വം അനുസരിച്ച് ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. വിപണിയിലെ തിരുത്തലുകളില്‍ ഓഹരികള്‍ ചെലവ് കുറഞ്ഞ നിലയില്‍ ലഭ്യമാകുമ്പോഴാണ് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തേണ്ടത്.