അഞ്ചു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡിനും ഒരു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായാണ് മാറ്റുരക്കുക
പാലക്കാട് : ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു അമച്ചര്‍ ലിറ്റി ല്‍ ഫിലിം ഫെസ്റ്റിവലില്‍ 34 ചിത്രങ്ങള്‍ മത്സരത്തിനായി തിരഞ്ഞെടുത്തു. ആകെ ലഭിച്ച 55 എന്‍ട്രി കളില്‍ നിന്നാണ് മത്സര യോഗ്യമായ 34 ചിത്രങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഇടം നേടിയത്.
അഞ്ചു മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡിനും ഒരു മി നിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ ഇന്‍സൈറ്റ് സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡുമായാണ് മാറ്റുരക്കുക. ഇന്‍സൈറ്റ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ് ജേതാവിന് 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പി വി കെ രാജന്‍ രൂപകല്പന ചെയ്ത ശില്‍പവും സമ്മാനമായി ലഭിക്കും. അഞ്ച് പേര്‍ക്ക് 5000 രൂപയും പ്രശ്‌സ്തി പത്രവും അടങ്ങിയ റണ്ണര്‍ അപ്പ് അവാര്‍ഡുകളും ലഭിക്കും. മൈന്യൂട്ട് വിഭാഗത്തില്‍ ജേ താവിന് 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പി വി കെ രാജന്‍ രൂപകല്പന ചെയ്ത ശില്‍പവും അടങ്ങുന്ന സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് സമ്മാനമായി നല്‍കും.
സെപ്റ്റംബര്‍ 12,13 തിയതികളില്‍ ഒണ്‍ലൈനായി നടത്തുന്ന ഈ മേളയില്‍ ഓരോ ചിത്രങ്ങളു ടെയും പ്രദര്‍ശന ശേഷം ചലച്ചിത്രകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഒപ്പണ്‍ ഫോറത്തില്‍ സംവദിക്കാനുള്ള സൗകര്യം ഇന്‍സൈറ്റ് ഒരുക്കുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി ആണ് മത്സര ചിത്രങ്ങള്‍ വിലയിരുത്തി സമ്മാനങ്ങള്‍ തീരുമാനി ക്കുന്നത്.
മേളയില്‍ മത്സര ചിത്രങ്ങള്‍ക്കു പുറമെ മത്സരേതര വിഭാഗത്തില്‍ ഇന്‍സൈറ്റ് നിര്‍മിച്ച ചിത്രങ്ങ ളും ഏതാനും വിദേശ ച്രത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്. വിശദമായ സ്‌ക്രീനിങ് ഷെഡ്യൂള്‍ സെ പ്റ്റംബര്‍ ആദ്യ വാരത്തില്‍ പുറത്തിറക്കും. നിരവധി ചലച്ചിത്ര പ്രതിഭകള്‍ പങ്കെടുക്കുന്ന ഇന്‍ സൈറ്റ് മേളക്ക് നേതൃത്വം നല്‍കുന്നത് കെ ആര്‍ ചെത്തല്ലൂര്‍, കെ ഡി വിന്‍സന്റ്, സി കെ രാമകൃ ഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, കോമളന്‍ കുട്ടി എന്നവരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.palakkadinsight.com.സന്ദര്‍ശിക്കുകയോ contact@palakkadinsight എന്ന ഇ മെയിലിലോ ബന്ധപ്പെടണം. ഫോണ്‍- 9446000373