കോവിഡ്കാലത്ത് അടച്ചിട്ട രണ്ടാം റണ്‍വേ അറ്റകുറ്റ പണികള്‍ക്കു ശേഷം തുറന്നു
അബുദാബി : അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന റണ്‍ വേ വീണ്ടും പ്രവര്‍ത്തന സജ്ജമായതോടെ അബുദാബി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ വീണ്ടും തുറന്നു.
ഇന്‍ഡിഗോ, ഗോഫസ്റ്റ്, വിമാനങ്ങള്‍ ഇനി മുതല്‍ ടെര്‍മിനല്‍ രണ്ടില്‍ നിന്നാകും ഓപറേറ്റ് ചെയ്യുക. ടെര്‍മിനലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ്, എയര്‍ ബ്ലൂ, ബംഗ്ലാദേശിന്റെ ബിമാന്‍ എന്നീ കമ്പനികളുടെ സര്‍വ്വീസുകളും ഇവിടെ നിന്നാകും ഇനിമുതല്‍ സര്‍വ്വീസ് നടത്തുക.
അബുദാബിയില്‍ നിന്നും ഇതോടെ 26 വിമാനക്കമ്പനികളാകും സര്‍വ്വീസ് നടത്തുക. വിവിധ വിമാനക്കമ്പനികളുടേതായി 21 സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും.
കൊച്ചി, കണ്ണൂര്‍ എന്നിവടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെ സര്‍വ്വീസുകള്‍ ടെര്‍മിനല്‍ രണ്ടില്‍ നിന്നാകും നടത്തുകയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.