കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറി നുള്ളി ലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ ഒരു ഡോസ് വാക് സിന്‍ എടുത്തവ രെയും പരിഗണിച്ചിരുന്നു. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യ ത്തില്‍ വന്നു
ബംഗളൂരു: അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര സംസ്ഥാ നങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശി ക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെയും പരി ഗണിച്ചിരുന്നു. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
വാക്‌സിനേഷന്‍ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം ഇല്ലാതെ തന്നെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ കര്‍ണാടക സ ര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കേരളത്തില്‍ രോഗ ബാധ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയത്.
കേരളം, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ 72 മണി ക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗ റ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ ക്കാര്‍ ഉത്തരവിറക്കി. ബസില്‍ വരുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാര്‍ പരിശോധിക്കണം. ട്രെയി ന്‍, വിമാന, യാത്രക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. കേരള-മഹാരാഷ്ട്ര അതിര്‍ത്തികളില്‍ കര്‍ ശന പരിശോധന നടത്തും. ദിവസവും കര്‍ണാടകയില്‍ വിദ്യാഭ്യാസ -ജോലി ആവശ്യങ്ങള്‍ക്ക് പോ യി വരുന്നവര്‍ക്ക് 15 ദിവസത്തേക്ക് ഒരു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി.
മരണം, ആശുപത്രി ആവശ്യങ്ങള്‍ക്കായി അടിയന്തരമായി പോകേണ്ടവരുടെ സ്രവ പരിശോധന അതിര്‍ത്തിയില്‍ നടത്തും. ആരോഗ്യ പ്രവര്‍ത്ത കര്‍ക്കും രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്കും ഇള വ് അനുവദിച്ചിട്ടുണ്ട്.