കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 895 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോറോണ മരണം 4,08,040 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2. 25 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. ഇതോ ടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി. രോഗമുക്തി നേടുന്നവരുടെ എ ണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 41,526 പേര്‍ക്കാണ് കഴിഞ്ഞ 24 മണി ക്കൂറിനിടെ രോഗം ഭേദമായത്. 2,99,75,064 പേര്‍ ഇതുവരെ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,43,500 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോ ധിച്ച സാംപിളുകള്‍ 43,08,85,470 ആയി ഉയര്‍ന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ പുരോഗമി ക്കുകയാണ്. ഇതുവരെ രാജ്യത്ത് 37,60,32,586 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമ ന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 895 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോറോണ മരണം 4,08,040 ആയി. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2. 25 ശതമാനമായി കുറ ഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.