മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന തുള്‍ പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ സമരമെ ന്നും ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു
തൃശൂര്‍: ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. മാര്‍ച്ച് 31ന് മുന്‍ പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാ ര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏ പ്രില്‍ മുതല്‍ സമരമെന്നും ബ സ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു.
വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ മറ്റൊരു പ്രധാന ആവ ശ്യം. മാര്‍ച്ച് 31 ന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നില വില്‍ വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്ക ണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. റോഡ് നികുതി അടയ്ക്കാതെ ബസ് സര്‍വീസ് നിര്‍ത്തി വയ്പിക്കണ മെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഫെബ്രവരി 28ന് എല്ലാ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണയും പ്രതി ഷേധ പ്രകടനവും നടത്തും.
ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമി തിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.