ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റി ല്ലെന്നാണ് നി കുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റി ല്ലെന്നാണ് നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ടെന്ന നിലയ്ക്കാ ണെന്നും അദ്ദേഹം പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹി ഷ്‌കരിച്ചു.
പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു നല്‍കു ന്ന മറുപടിയിലായിരുന്നു ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
ജിഎസ്ടി പിരിച്ചെടുക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാന്‍ കാരണം. നികുതി പിരിവില്‍ പരാജയം ഉണ്ടായെന്നും കള്ള കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.