കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കാൻ സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഓഫിസിലാണ് പരിപാടി. അംബാസഡർ ആദർശ് സ്വൈകയും മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിക്കും. പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ നേരിട്ടെത്താവുന്നതാണ്. വൈകീട്ട് മൂന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
