റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ യുക്രൈനില്‍ കുടുങ്ങിയ 219 യാത്ര ക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. രാത്രി ഒന്‍പതു മണിക്ക് വിമാനം മുംബൈയിലെത്തും.
കീവ്: റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ യുക്രൈനില്‍ കുടുങ്ങിയ 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. രാത്രി ഒന്‍പതു മണിക്ക് വിമാനം മുംബൈയിലെ ത്തും. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം വിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവ ളത്തിലെ ത്തുമെന്നാണ് സൂചന.
റുമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ 19 പേര്‍ മല യാളികളാണ്. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം രാത്രി 9.30 ഓടേ മുംബൈയി ല്‍ എത്തും. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാ ണ്. യുക്രൈനിലെ സ്ഥിതി ഗതികള്‍ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കില്‍ മറ്റു വിമാനത്താവള ങ്ങ ളിലേക്കു കൂടി വിമാനങ്ങള്‍ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.
യുക്രൈയിനില്‍ കുടുങ്ങിയവരെ നാട്ടില്‍ തിരികെ എത്തിക്കുന്നതിന് മറ്റൊരു വിമാനം കൂടി പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 11മണിയോടെയാണ്് വിമാനം പുറപ്പെട്ടത്. വൈകീട്ടോടെ വിമാനം ബുക്കാറെസ്റ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ 250 ഇന്ത്യക്കാരുമായി വിമാനം പറന്നു യരും. 17 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് നാട്ടില്‍ തിരികെ എത്തിക്കുക.
തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍
വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി
അതേസമയം യുക്രൈയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരു ക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തി ലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. അതിനിടെ നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യ മൊരുക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാന്‍ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ റെ സിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും നടപടികള്‍ കൈക്കൊള്ളും. കേരളത്തിലെ വിമാ നത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനും അവശ്യസൗകര്യങ്ങള്‍ ഒരുക്കു ന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതല പ്പെടുത്തി.