ഡോക്ടറായ മകനെ സന്ദര്‍ശിക്കാനെത്തിയ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76) ഡോ.ഫര്‍ഹത് ഫാത്തിമ (70) എന്നിവരെയാണ് ഷാര്‍ജയിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങി മരി ച്ച നിലയില്‍ കണ്ടത്
ഷാര്‍ജ : പ്രവാസികളായിരുന്ന ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളുടെ മരണത്തിന്റെ കാരണം അറിയാതെ വിഷമിക്കുകയാണ് ഇവരുടെ ബന്ധുക്കള്‍. ഡോക്ടറായ മകനേയും മരുമകളേയും സന്ദര്‍ശിക്കാനെ ത്തിയ ഇവരെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുംബൈ സ്വദേശികളായ ഡോ ജാവേദ് (76) ഡോ ഫര്‍ഹത് ഫാത്തിമ (70) എന്നിവരെയാണ് ഷാര്‍ജ യിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മെയിന്റന്‍സ് വിഭാഗത്തിലുള്ളവരെ വി ളിക്കുകയും അവര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറക്കുകയുമാണുണ്ടായത്. ഷാര്‍ജ അല്‍ നബ്ബയിലെ കെട്ടിടത്തിന്റെ രണ്ടു നിലകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.
മകനും ഭാര്യയും ഡോക്ടര്‍മാരാണ്. ഇവര്‍ ആറാം നിലയിലും മാതാപിതാക്കള്‍ ഇതേ കെട്ടിടത്തിലെ നാലാം നിലയിലുമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ രാത്രി അത്താഴത്തിന് കാണാതായപ്പോ ള്‍ മകന്‍ നാലാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ എത്തി വിളിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
മുമ്പ് യുഎഇയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങി വിശ്രമ ജീവിതം നയിക്കുകയായി രുന്നു. മകന്റെ വീട്ടിലെത്തി കുറച്ചു നാള്‍ ഇവിടെ തങ്ങുക പതിവാണ്.
മറ്റു താമസക്കാരുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായും വൈകുന്നേരങ്ങളില്‍ ഒരുമിച്ച് നട ക്കുകയും ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങുകയും ചെയ്യുന്നതും കാണാറുണ്ടെന്ന് ബില്‍ഡിംഗിന്റെ സെക്യുരിറ്റി ഗാര്‍ഡ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.