ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം അരനൂറ്റാണ്ടിന്റെ നിറവില്‍. സ്മരണയ്ക്കായി തപാല്‍ സ്റ്റാംപ്
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് തപാല്‍ സ്റ്റാംപ് പുറത്തിറക്കി.
യുഎഇ രൂപികരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ വേളയിലാണ് ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തിന്റെ അര നൂറ്റാണ്ടും ആഘോഷിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷവും ഇതിനൊപ്പം ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് സ്മാരക സ്റ്റാംപ് പുറത്തിറക്കിയത്.
ഇന്ത്യാ പോസ്റ്റ്, എമിറേറ്റ്‌സ് പോസ്റ്റ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് സ്റ്റാംപ് പുറത്തിറക്കിയത്. എമിറേറ്റ്‌സ് പോസ്റ്റ് സിഇഒ അബ്ദുള്ള എം അല്‍ അശ്രം, ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.