മസ്‌കത്ത് : ശൈത്യകാല അവധിക്ക് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകൾ തുറക്കുന്നു. അവധിയാഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ മടങ്ങിയെത്തുകയാണ്. പല കുടംബങ്ങളും ഇതിനകം തന്നെ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മടക്ക യാത്രയിലും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.
എന്നാല്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നാട്ടിലേക്ക് പറന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണം കുറവായിരുന്നു. പല രക്ഷിതാക്കള്‍ക്കും അവധി ലഭിക്കാത്തതും അവധിയുടെ ആദ്യ ദിനങ്ങളില്‍ ഉയര്‍ന്ന യാത്രാ ചെലവും മറ്റുമാണ് നാട്ടിലെത്തുന്നതില്‍ നിന്ന് പ്രവാസികളെ തടഞ്ഞത്.
അതിനിടെ അവധി കഴിഞ്ഞ് തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വിദ്യാലയങ്ങളിൽ പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനുള്ള നടപടികളും തകൃതിയിലാണ്. ഇടവേളക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികളും ആവേശത്തിലാണ്. ഇനി അടുത്ത മാര്‍ച്ച് വരെ വിദ്യാര്‍ഥികള്‍ക്ക് വിശ്രമമില്ലാത്ത പഠനമായിരിക്കും. സ്‌കൂള്‍ വാര്‍ഷികം, കായിക മേള, ആര്‍ട്‌സ് ഡേ ഇതെല്ലാം തന്നെ അവധിക്ക് മുൻപ് പൂര്‍ത്തിയാക്കിയിരുന്നു.
