മുല്ലപ്പെരിയാറിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമും തുറന്നു. ചെറു തോണി അ ണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആണ് ഉയ ര്‍ത്തിയത്. രാവിലെ 10 മണിക്കാ ണ് സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്
തൊടുപുഴ: മുല്ലപ്പെരിയാറിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമും തുറന്നു. ചെറു തോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആണ് ഉയ ര്‍ത്തിയത്. രാവിലെ 10 മണിക്കാണ് സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. അ ണക്കെട്ടിന്റെ വൃഷ്ടിപ്ര ദേശങ്ങളില്‍ തുടരുന്ന കനത്ത മഴയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരാന്‍ കാരണം.
ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഡാം തുറന്ന സാഹചര്യത്തില്‍ ചെറുതോണി പെരിയാര്‍ എന്നീ പുഴ കളുടെ ഇരുകരകളിലും താമസിക്കു ന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യ മില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥല ങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചു. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീ ഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖ ലകളില്‍ വിനോദസഞ്ചാര ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പൊലീസ് നിര്‍ദ്ദേ ശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാ ത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി യതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടും രാവിലെ തുറന്നിരുന്നു. ഡാമി ലെ മൂന്ന്,നാല് ഷട്ടറുകളാണ് രാവി ലെ എട്ടുമണിയ്ക്ക് തുറന്നത്. രണ്ടു ഷട്ടറുകള്‍ തുറന്ന് 772 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.