ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് വന്‍ തീപിടുത്തം.ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാ ണ് തീപടര്‍ന്നത്.താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസ ത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം
കൊച്ചി:ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് വന്‍ തീപിടുത്തം.ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടി ടത്തിലാണ് തീപടര്‍ന്നത്.താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസത്തിനുമായി നല്‍കി യിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.മൂന്ന് നിലയിലേക്കും തീ പടര്‍ന്നതോടെ കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു.
അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ആശുപത്രി ആവശ്യ ത്തിനായി വന്ന് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബം കെട്ടിടത്തിലുണ്ടായിരു ന്നെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവര്‍ താഴത്തെ മേല്‍ക്കൂരയിലേക്ക് ചാടിയാണ് രക്ഷപെട്ടത്. ഇതിനിട യില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
രാവിലെ ആറ് മണിയോടാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ മൂന്ന് നിലകളിലേക്കും തീപടര്‍ന്നു. ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥന്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിയിച്ചു.വൈദ്യുതി ബന്ധം വിഛേദി ക്കപ്പെട്ടതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.അഗ്‌നിശമന സേനയും ഉടന്‍ സംഭവ സ്ഥല ത്തെത്തി.നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ ആണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപെടുത്തിയ ത്.തീ പടര്‍ന്നതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി.പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരു ന്നതെന്ന് ജില്ല ഫയര്‍ ഓഫീസര്‍ പറഞ്ഞു. പുലര്‍ച്ചെ ആളുകള്‍ കുറവായതിനാ ലാണ് വന്‍ അപകടം ഒഴിവായത്. കുട്ടികളെയടക്കം ആശുപത്രിയിലേക്ക് മാറ്റി.ആര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.