തന്റെ മകനുമായി ബന്ധപ്പെടുത്തി സെപ്‌തംബർ 13 ന് ആണ് ഒരു മാധ്യമത്തിൽ വാർത്ത വരുന്നത്. ബാങ്കിൽ പോയി ഇടപാടുകൾ നടത്തിയത് സെപ്‌തംബർ പത്തിനാണ്. എന്നാൽ, മകനെ കുറിച്ചുള്ള വാർത്ത വന്നതിനു പിന്നാലെ ബാങ്കിൽ പോയി ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി എന്ന കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഈ മാസം 25, 27 തിയതികളിൽ പേരക്കുട്ടികളുടെ പിറന്നാളാണ്. അവർക്ക് പിറന്നാൾ സമ്മാനം നൽകാനുള്ള ആഭരണങ്ങൾ കണ്ണൂരിലെ ബാങ്കിലായിരുന്നു. ഞാൻ നേരത്തെ ജോലി ചെയ്‌തിരുന്ന ബാങ്കാണിത്. കുട്ടികളുടെ ആഭരണം എടുക്കാനാണ് ലോക്കർ തുറന്നത്.
വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് ചെന്നിത്തലയ്‌ക്ക് തന്നെ അറിയാം. എന്നാൽ, മനപ്പൂർവ്വം അപമാനിക്കാനും മാനഹാനിയുണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ അസത്യങ്ങൾ പറഞ്ഞു പിടിപ്പിച്ചത്. കേരളത്തിലെ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. മകനെതിരായ ആരോപണങ്ങൾക്കെതിരെ മകൻ നിയമ നടപടി സ്വീകരിക്കമെന്നും നോട്ടീസിൽ വ്യക്തമാക്കി.