വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ പൊലീസ് കേസ്. കീ ഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ ന്നാണ് നടപടി. കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ കെ ടി ജലീല്‍ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെ യ്തിരി ക്കുന്നത്.
പത്തനംതിട്ട : വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ കേസെടുത്ത് പൊ ലീസ്. കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. തിരുവല്ല കോടതി യുടെ ഉത്തരവിനെ തുടര്‍ന്നാ ണ് നടപടി. കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ കെ ടി ജലീല്‍ ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കശ്മീര്‍ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒ ന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കീഴ്‌വായ്പൂര്‍ എസ്എ ച്ച് ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹനാണ് കോടതിയെ സമീപിച്ചത്.
ഈ മാസം 12ന് കീഴ്‌വായ്പൂര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും വിഷയത്തില്‍ ജലീലിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അരുണ്‍ കോടതിയെ സമീപിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഒന്നാം ക്ലാ സ് മജിസ്ട്രേട്ട് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തല്‍, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കല്‍ തുടങ്ങി യവ പരാമര്‍ശത്തില്‍ ഉണ്ടെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. അതേസമ യം വാദിയുടെ മൊഴി എ ടുത്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍ എന്ന് പൊലീസ് പറഞ്ഞു.