മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്.
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. 90 ശതമാനം ജില്ലകളിലും ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.
ഇന്നലെ 81,839 പേര്‍ രോഗമുക്തി നേടി. 1167 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോ ഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,99,77,861 പേര്‍ക്കാണ്. ഇ തില്‍ 2,89,26,038 പേര്‍ രോഗമുക്തി നേടി. 3,89,302 പേര്‍ കോവിഡ് മൂലം മരിച്ചു. നിലവില്‍ 6,62,521 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇന്നലെ വരെ 28,87,66,201 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോ ഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്‌സീന്‍ നയം ഇന്നലെ നിലവില്‍ വന്നു. 75 ശത മാനം വാക്‌സീനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. വാക്‌സീന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ യാണ് കേന്ദ്രം പുതിയ വാക്‌സീന്‍ നയം നടപ്പാക്കിയത്. 18 വയസിനു മുകളിലുള്ളവരുടെ വാക്‌സീ ന്റെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങ ളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകും എത്ര വാക്‌സീന്‍ നല്‍കണമെന്ന് കേന്ദ്രം തീരുമാനി ക്കുക.