കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആശുപത്രിക്കുള്ളില്‍ ആക്രമണം നടത്തിയത്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വനിതാ ഡോക്ടര്‍ കൊല്ല പ്പെട്ടു. കത്രിക ഉപയോഗിച്ചാണ് പ്രതി ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കുത്തിയത്. കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീ പാണ് ആശുപത്രിക്കു ള്ളില്‍ ആക്രമണം നടത്തിയത്.
വനിതാ ഡോക്ടറും പൊലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കുത്തേറ്റത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി കത്രിക കൊണ്ടാണ് കുത്തിയത്. വനിതാ ഡോക്ടര്‍ക്ക് നെഞ്ചിലാണ് കുത്തേറ്റത്. ബു ധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടില്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി യെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയില്‍ അക്രമം നടത്തിയത്.
ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നട ത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായി രുന്നവരെ കുത്തുകയായിരുന്നു. ഡോ. വന്ദന ദാസിന് നെഞ്ചിലും പുറകിലും കുത്തേറ്റിരുന്നു.