ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗണ്‍ രീതി മാറ്റി ആയിരത്തില്‍ എത്ര പേര്‍ക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക.
പ്രധാന നിയന്ത്രണങ്ങള്‍
- ആള്‍ക്കൂട്ട നിരോധനം തുടരും
- വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍
- വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍
- 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
- മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം
- സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
- കടകളുടെ പ്രവര്‍ത്തനസമയം രാത്രി ഒമ്പത് വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ചട്ടങ്ങളില്‍ അടിമുടി മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി മാറ്റി. പകരം, ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗം എന്നത് കണക്കിലെടുത്താകും ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തു ക. ആയിരത്തില്‍ പത്തിലധികം പേര്‍ രോഗികളായി ഒരാഴ്ച തുടര്‍ന്നാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോ ക്ഡൗണ്‍ ഏര്‍പ്പെടുത്തും. മറ്റു പ്രദേശങ്ങളില്‍ ഇനിമുതല്‍ ഞായറാഴ്ച മാത്രമാകും ലോക്ഡൗ ണ്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പുതുക്കിയ നിയന്ത്രണങ്ങള്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്.
കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്ത വരോ, രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഡ്രൈവ് ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു മാസം ഒരു കോടി പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ആണ് ആലോചിക്കുന്നതെന്ന് ആ രോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൃത്യമായി ഡോസുകള്‍ ലഭിച്ചാല്‍ ഇത് നല്‍ കാനാകും. ഇതിനായി മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.