നാലുതൈക്കല്‍ നെപ്പോളിയന്‍ – ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (9),അന ഘ (10) എന്നിവരാണ് മരിച്ചത്. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അ പകടം.
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നാലുതൈക്ക ല്‍ നെപ്പോളിയന്‍ – ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മ രിച്ചത്. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് വൈകീട്ട് തീരത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബദ്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. കടലിന്റെ ഭാഗത്ത് മണ്ണടിഞ്ഞു കിടക്കുകയാണ്. അതി നാല്‍ പൊഴിയില്‍ വെള്ളമുണ്ട്. പൊഴിയില്‍ ചെള്ളി നിറഞ്ഞുകിടക്കുന്ന കാര്യം പലര്‍ക്കും അറി യി ല്ല. ഇതറിയാതെ കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവ രം. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.