മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ കുന്നേല്‍ ആനിരഞ്ജിത്(54)ലെനിന്‍ രഞ്ജി ത്(36), സുനില്‍ രഞ്ജിത് (32)എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ആലപ്പുഴ: അമ്മയും രണ്ട് ആണ്‍മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ മാരാരിക്കുളം തെക്ക് പഞ്ചായ ത്ത് 23-ാം വാര്‍ഡില്‍ കുന്നേല്‍ ആനിരഞ്ജിത് (54) ലെനിന്‍ രഞ്ജിത് (36), സുനില്‍ രഞ്ജിത് (32) എന്നിവരെ യാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനി രഞ്ജിത് വീടിനു മുന്നിലെ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറി കളിലെ കട്ടിലില്‍ മരിച്ച നിലയിലുമാണ് അയല്‍വാസികള്‍ കണ്ടത്. മക്കള്‍ രണ്ടുപേരും മത്സ്യതൊഴിലാളി കളാണ്.ഇന്നലെ വീട്ടില്‍ ചെറിയ വഴക്ക് നടന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടി ല്ല. മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരുടെ അച്ഛന്‍ ഏഴു വര്‍ഷം മുമ്പ് മരിച്ചു.