ആരെയാണ് വിഡ്ഢികളാക്കുന്നത്? ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കൂ: രൂക്ഷവിമർശനവുമായി ഹൈക്കോടതി.

high-court

കൊച്ചി : വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുടെ രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി. 
വയനാടിനായി പ്രത്യേക സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.പി.മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് ഇന്നു കേസ് പരിഗണിച്ചത്. കണക്കുകളിൽ കേരളം തപ്പിത്തടഞ്ഞതോടെ കേസ് വീണ്ടും കേൾക്കുന്ന വ്യാഴാഴ്ചയ്ക്കകം കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകി.
മുൻ വര്‍ഷത്തെ നീക്കിയിരിപ്പായ 394.98 കോടി രൂപയ്ക്കു പുറമെ കേന്ദ്ര വിഹിതമായ 201 കോടി രൂപയും സംസ്ഥാന വിഹിതമായ 97 കോടി രൂപയും ഉൾപ്പെടെ 782.98 കോടി രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്‍ഡിആർഎഫ്) ഉണ്ടായിരുന്നതെന്ന് കേരളം അറിയിച്ചു. ഇതിൽ 95 കോടി രൂപ വയനാട്ടിലും മറ്റു ദുരന്ത നിവാരണ കാര്യങ്ങൾക്കുമായി ചെലവഴിച്ചു. ഇതിന്റെ ബാക്കിയായി എ‍‍സ്ഡിആർഎഫിൽ 677 കോടി രൂപ ഉണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇപ്പോൾ ഒരു അത്യാവശ്യം വന്നാൽ എത്ര രൂപ ചെലവഴിക്കാൻ സാധിക്കുമെന്ന് ചോദിച്ചതോടെ സർക്കാർ‍ കൈമലർത്തി. 
ബാക്കിയുണ്ടെന്ന് പറയുന്ന 677 കോടി രൂപയിൽ എത്ര ചെലവഴിക്കാൻ സാധിക്കും, എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള തുക, മറ്റു ബാധ്യതകൾ എന്തൊക്കെ എന്നൊക്കെ കോടതി ചോദിച്ചെങ്കിലും സർക്കാരിന്റെ പക്കൽ കണക്കുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്. എന്തുകൊണ്ടാണ് ഈ കണക്കുകൾ ഇല്ലാത്തതെന്ന് കോടതി ആരാഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും ഇത്രയധികം പേർ മരിച്ച ദുരന്തത്തിൽ അവരെക്കൂടി അപമാനിക്കരുതെന്നും കോടതി പറഞ്ഞു. എത്ര പണമുണ്ട്, എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്നൊക്കെ കണക്കുണ്ടെങ്കിൽ മാത്രമേ കേന്ദ്രത്തിൽനിന്ന് ധനസഹായം ചോദിക്കാൻ സാധിക്കൂ. അതുകൊണ്ട് ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കാനും കോടതി നിർദേശം നൽകി.
ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു സർക്കാര്‍ ആരോപിച്ചു. മാധ്യമങ്ങളിൽ കൂടി മാത്രമല്ല, പാർലമെന്റിലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായി എന്നും സർക്കാർ പറഞ്ഞു. ഇരുകൂട്ടരും തമ്മിൽ മുഴുവൻ സമയവും തർക്കമാണെന്നും തങ്ങൾക്ക് ഇതിൽ താൽപര്യമില്ലെന്നും വ്യക്തമാക്കിയ കോടതി, ദുരന്തത്തിന് ഇരയായവർക്ക് സഹായം എത്തിക്കാനാണ് തങ്ങൾ പ്രാമുഖ്യം കൊടുക്കുന്നത് എന്നും വ്യക്തമാക്കി. 2010 മുതൽ ഓരോ വർഷവും 700 കോടി രൂപയോളം വിവിധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വേണ്ടി വരാറുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ എസ്ഡിആർഎഫിലുള്ള തുക വയനാട്ടിൽ സ്ഥലം വാങ്ങാനും പുനരധിവാസ കാര്യങ്ങൾക്കുമൊന്നിനും തികയില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക സഹായം ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞപ്പോഴാണ്, ആദ്യം കയ്യിൽ ഉള്ള പണം എത്രയാണ് എന്നതിന്റെ കണക്ക് ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്.

Also read:  റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായി

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES