കുംഭമേളയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുംഭമേള നാളെ അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഏപ്രില്‍ 30 വരെയായിരുന്നു കുംഭമേള നടക്കേണ്ടിയിരുന്നത്.
കോവിഡ് സ്ഥിതികള്‍ അതീവ ഗുരുതരമായ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേള അവസാനിപ്പിച്ച് സന്യാസി സമൂഹങ്ങള്‍. 13 സന്യാസി സമൂഹങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. രണ്ട് സന്യാസി സമൂഹം ഏപ്രില്‍ 17ന് ശേഷം കുംഭമേളയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.നിരഞ്ജിനി അഖാ ഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാ പിച്ചത്.
ഇതിനിടെ കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുക കൂടി ചെയ്തതോട് കാര്യ ങ്ങള്‍ കൂടുതല്‍ ഗൗരവതരമായി. 14 ലക്ഷത്തി ലധികം പേരാണ് കുംഭമേളയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരി ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുംഭമേള നാളെ അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഏപ്രില്‍ 30 വരെ യായിരുന്നു കുംഭമേള നടക്കേണ്ടിയിരുന്നത്.
കുംഭമേളയില്‍ പങ്കെടുത്ത അഖില്‍ ഭാരതീയ അഖാഡ പരിഷതിന്റെ പ്രസിഡന്റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികിത്സയിലാണെന്നാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെയാണ് സന്യാസ സമൂഹങ്ങളുടെ കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയില്‍ പങ്കെടുത്ത 1,701 പേര്‍ക്ക് കോവിഡ് സ്ഥിരീക രിച്ച തായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 10നും 14നും ഇടയിലാണ് 1,701 കോവി ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശ നം ഉയര്‍ന്നിരുന്നു. രോഗവ്യാപനം ഇങ്ങനെയാണെന്ന് വിശദീകരിച്ച് ഗംഗയില്‍ കുളി ക്കാ നെത്തിയ ആള്‍ക്കൂട്ടത്തിന്റെ പടം ‘ടൈം’ മാസിക പ്രസിദ്ധീകരിച്ചു. കുംഭമേളയിലെ ആള്‍ക്കൂട്ടവും സംസ്ഥാ നങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണവും കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
കുംഭമേളയില്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാത്തത് ചൂണ്ടി കാട്ടി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ അവസാനിപ്പിക്കുന്നത്. അതേസമയം ഏപ്രില്‍ 27 ലെ ചൈത്രപൂര്‍ണിമ ആഘോഷത്തിന്റെ കാര്യം സംസ്ഥാനത്തെ കോവിഡ് സ്ഥിതി അവലോ കനം ചെയ്ത ശേഷം തീരുമാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.