ആന്ധ്രാപ്രദേശില്‍ കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം.കാണാതായ 18 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.രാജാംപേട്ടിലെ രാമപുരത്താണ് സംഭവം
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം.കന ത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബസു കള്‍ കുടുങ്ങുകയായിരുന്നു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശില്‍ മൂന്ന് ബസുകളാണ് ഒഴുക്കില്‍ പെട്ടത്. കാണാതായ 18 പേര്‍ ക്കായി തെരച്ചില്‍ തുടരുന്നു. രാജാംപേട്ടിലെ രാമപുരത്താണ് സംഭവം.ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫ ല മായുള്ള കനത്തമഴയിലാണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്.
യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ബസിന്റെ മുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ കുറച്ചു പേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. ഒലിച്ചു പോയ 30 പേരില്‍ 12 പേരുടെ മൃതദേ ഹമാണ് കണ്ടെത്തിയത്.അനന്ദപൂര്‍ ജില്ലയിലെ പത്ത് പേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി.30 ലധി കം ആളുകള്‍ ഒഴുക്കില്‍ പെട്ടി ട്ടുണ്ട് എന്നാണ് സൂചന.
ആര്‍ടിസി ബസില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴു പേരുടെ മൃതദേഹം ഗുണ്ടലൂരു വില്‍ നിന്നും അവശേഷിക്കുന്നവരുടേത് രാജവാരം മേഖലയില്‍ നിന്നുമാണ് കണ്ടെടുത്തത്. ആനമായ ജലസംഭരണിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഒഴുക്കിയ വെള്ളം സമീപ പ്രദേ ശങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുകയാണ്.
പുഴ കരകവിഞ്ഞ് ഒഴുകിയത് മൂലം വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാണാതായവര്‍ക്ക് വേണ്ടി ദേശീയ ദുരന്തനിവാരണ സേന യുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. നെല്ലൂര്‍, കടപ്പ, അനന്തപൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്.












