എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് കോണ്‍ഗ്രസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവിലെ പ്രതിപക്ഷ സമരങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടണമെന്നാഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് കോണ്‍ഗ്രസല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവിലെ പ്രതിപക്ഷ സമരങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടണമെ ന്നാഗ്രഹി ക്കുന്നവരാണ് സംഭവത്തിന് പിന്നില്‍. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു . സിപിഎം സെക്രട്ടേറിയറ്റ് ഇറ ക്കിയ പ്രസ്താവനയില്‍ ആക്രമണം യുഡിഎഫ് ആണെന്ന് പറയുന്നു. ചുമ്മാ പറയുകയാണ്. നേരത്തെ ത യ്യാറാക്കി വെച്ച പ്രസ്താവനയാകാം ഇതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
കോണ്‍ഗ്രസ് ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാറില്ല. സംഭവ ത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെ. ആരാണ് കുറ്റക്കാരെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. രാഹുല്‍ ഗാ ന്ധിയുടെ സന്ദര്‍ശനം നടക്കുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ട് എന്തായാലും കോണ്‍ഗ്രസ് ഇത്തരമൊ രു പ്രവൃത്തി ചെയ്യില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഇതില്‍ നിന്നെല്ലാം ശ്ര ദ്ധ തിരിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. ഇതിനായി ആഗ്രഹി ക്കുന്നവരാണ് ആക്രമണത്തിന് പിന്നി ല്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്രമണ ത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് അവര്‍ പറയുന്നത്. വെറുതെ പറയുകയാണ്. നേരത്തെ തയ്യാറാ ക്കിവെച്ച പ്രസ്താവനകളാണ് സിപിഎമ്മിന്റേതെന്നും സതീശന്‍ പ്രതികരിച്ചു.












