ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാ ര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാന ങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് പ്രേംകുമാര്‍
തിരുവനന്തപുരം: ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെ യ്യാര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാനങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് പ്രേംകുമാര്‍. വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാമില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃത ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപര്‍ണ, വീണ.