തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആംആദ്മിയോട് സഹ കരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്റി20യും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സാബു ജേക്കബ് പറഞ്ഞു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആംആദ്മിയോട് സഹകരിച്ച് പോകാന്‍ ഒരുങ്ങുന്ന ട്വന്റി20യും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്ഥാന ഭരണം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് അല്ലാത്ത സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നും സംഘടനാ പ്രവ ര്‍ത്തനത്തില്‍ ശ്രദ്ധകേ ന്ദ്രീ കരിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു. ഫലത്തില്‍ തൃക്കാക്കരയില്‍ ത്രി കോണ പോരാട്ടം മാത്രം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരുന്നു. ഉപ തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ച് തിരിച്ചടി നേരിടെണ്ടെന്ന നിലപാടാണ് ആംആദ്മിക്കുള്ളത്. ദേശീയ നേതൃത്വത്തിന്റേതാണ് ഈ തീരുമാനം. തെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വില യിരുത്തലിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയത്.
അടുത്ത നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആ ദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഉപതെരഞ്ഞടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കു കയയെന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലില്ലാത്ത സ്ഥലങ്ങളില്‍ ഉപ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കീഴ്വഴക്കം പാര്‍ട്ടിക്കില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞടുപ്പാ ണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തില്‍ കരുക്കള്‍ നീക്കുകയാണ് ആം ആദ്മിയു ടെ ദേശീയ നേതൃത്വം. സംഘടനയെ ശക്തിപ്പെടുത്തിയും കൂടുതല്‍ പ്രവര്‍ത്തകരേയും പ്രമുഖ വ്യക്തി ത്വങ്ങളേയും എത്തിച്ചും അടിത്തറ ബലപ്പെടുത്തുകയാണ് പ്രധാനം. അതിനിടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ദോഷം ചെയ്യു മെന്നാണ് ആം ആദ്മി ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കളോട് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ജനവികാരം അനകൂലമാണെന്ന് പിസി സിറിയക് പറ ഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള സഖ്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും.











