അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ മോഡലും നടിയുമായ പൂനംപാണ്ഡെയ്ക്കും മു ന്‍ ഭര്‍ത്താവ് സാംബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അ ശ്ലീലം, അതിക്രമിച്ച് കടക്കല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍ കഴിഞ്ഞ ആഴ്ചയാണ് കനാക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മ ജിസ്‌ട്രേറ്റ് മുമ്പാകെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്
പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ മോഡലും നടിയുമാ യ പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാംബോംബെയ്ക്കുമെതിരെ ഗോ വ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അശ്ലീലം, അതിക്രമിച്ച് കടക്കല്‍, അ ശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍ കഴി ഞ്ഞ ആഴ്ചയാണ് കനാക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് മുമ്പാകെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2020 നവംബറിലായിരുന്നു അശ്ലീലവീഡിയോ ചിത്രീകരിച്ചത്. കാനക്കോ ണയിലെ സര്‍ക്കാര്‍ ഉടമസ്ഥ തയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രച രിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെ അറസ്റ്റ് ചെയ്യുകയും ജാമ്യ ത്തില്‍ വിട്ടയക്കുകയും ചെയ്തു.
39 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും വിചാരണവേളയില്‍ ഇവരെ വിസ്തരിക്കണമെന്നും ഇന്‍ സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് പറഞ്ഞു.ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 447 (ക്രിമിനല്‍ അതിക്രമം), 292, 293 (അശ്ലീലം), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ (നിരോധനം) നിയമം, 1986, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.