പീരുമേട് കോടതി പരിസരത്ത് വച്ചാണ് സംഭവം. കൈയില്‍ കരുതിയിരുന്ന കത്തി ഉപ യോഗിച്ച് അമ്പിളിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായി രുന്ന ആളുകള്‍ ചേര്‍ന്നാണ് അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തി ച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് പൊ ലീസ് പറയുന്നത്
ഇടുക്കി: കോടതി പരിസരത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് ബിജുവി നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി പരിസരത്ത് വച്ചാണ് സംഭവം.അണക്കര സ്വദേശി അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍പ് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സമയത്ത് ഇവരുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേ സുണ്ട്. കേസി ലെ സാക്ഷികളാണ് ഇരുവരും. കേസുമായി ബന്ധ പ്പെട്ട് കോടതി പരിസരത്തുള്ള അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എത്തിയതാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് അമ്പിളിയെ ബിജു ആക്രമിച്ചത്.
കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്പിളിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് പൊലീസ് പറയുന്നത്. സം ഭവത്തിന് പിന്നാലെ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പിളിക്ക് അവിഹിത ബന്ധമുണ്ടെ ന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജു മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.