അവാർഡുകൾ ,മാധ്യമങ്ങൾ ,പ്രേക്ഷകർ

പ്രദീപ് നായർ

ഓരോ വർഷവും ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വലിയ തോതിൽ കോലാഹലങ്ങളും ശബ്ദഘോഷങ്ങളുമുണ്ടാക്കി തകർന്നടിയുന്നത് എന്തുകൊണ്ടാണ് ?അത് കേരളത്തിൽ മാത്രം നടന്നുവരുന്ന അനുഷ്ടാനമാണ് താനും.
ചലച്ചിത്രം എന്ന സാംസ്‌കാരിക വ്യവസായ രംഗത്തിന്റെ വളർച്ചക്കായി ഭരണകൂടതലത്തിൽ പുരസ്‌കാരം നൽകുന്ന രാജ്യങ്ങളിൽ വളരെ പ്രധാന പ്പെട്ടതാണ് നമ്മുടെ രാജ്യത്തിൻറെ സ്ഥാനം.
പക്ഷെ കാലാകാലങ്ങളിൽ അവാർഡിന് അർഹമാകേണ്ട ചിത്രങ്ങളെയും വ്യക്തികളെയും തെരഞ്ഞെടുക്കേണ്ട ജൂറിയുടെ രൂപീകരണം മുതൽ ചലച്ചിത്ര അവാർഡ് അഭ്യുഹങ്ങളും അസംതൃപ്തികളും നിറച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധ നേടുന്നു .

അവാർഡ് എന്തിനുവേണ്ടിയാണ് ?അത് ലഭിക്കേണ്ടത് ആർക്ക് ?അവാർഡ് ലഭിക്കാനുള്ള അർഹതയുടെ മാനദണ്ഡമെന്ത് ?എന്തുകൊണ്ട് ഒരു ചിത്രത്തിന് അവാർഡ് കിട്ടി ?എന്തുകൊണ്ട് തിയേറ്റർ നിറഞ്ഞോടിയ ചിത്രത്തിന് കിട്ടിയില്ല ?തിയേറ്ററിൽ പ്രദർശനത്തിന് എത്താത്ത ചിത്രത്തെ എന്തുകൊണ്ട് അവാർഡിന് പരിഗണിച്ചു ?തുടങ്ങി ഒട്ടനവധി സംശയങ്ങൾ / ആരോപണങ്ങൾ / പോർവിളികൾ എപ്പോഴും മുഴങ്ങികേൾക്കാറുണ്ട് .

നമ്മുടേതുപോലെ ഇത്ര വൈവിധ്യമാർന്ന ചിത്രങ്ങളുണ്ടാക്കുന്ന മറ്റേതു നാടാണ് ഉള്ളത് ?എണ്ണത്തിന്റെ കാര്യത്തിൽ മാത്രമല്ല വ്യത്യസ്ത ധാരയിലുള്ള ചിത്രങ്ങൾ നൽകുന്ന ആസ്വാദ്യതയിലും സ്വീകാര്യതയിലും നാം വളരെ മുന്നിലാണ് .

ചലച്ചിത്രം എന്ന ആഗോള വിനിമയ ഭാഷയുടെ അതിശക്തമായ വളർച്ച ഉൾക്കൊള്ളുന്ന സിനിമയുടെ ഏറ്റവും നവീന മുഖം കണ്ടെത്തുന്നതാവണം നമ്മുടെ ചലച്ചിത്ര പുരസ്‌കാരങ്ങൾ .ചലച്ചിത്ര വ്യവസായത്തിന്റെ മാമൂലുകൾക്കു അനുസൃതമല്ലാത്ത ,ചോദ്യം ചെയ്യുന്ന ചിത്രങ്ങളെയും കലാകാരന്മാരെയും കണ്ടെത്താൻ പലപ്പോഴും ദേശീയ ,സംസ്ഥാന അവാർഡുകൾക്ക് ആവുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല.

എന്നാൽ അവാർഡുകൾ പ്രഖ്യാപിക്കും മുൻപേ സ്വന്തം നിഗമനങ്ങളും അനുമാനങ്ങളും പ്രചരിപ്പിക്കുന്ന ദൃശ്യ ,സാമൂഹ്യ മാധ്യമങ്ങൾ എന്നും സിനിമയുടെ മൂല്യത്തിനല്ല ,താരപകിട്ടിനാണ് പ്രാധാന്യം നൽകുന്നത്. അതിലൂടെ സിനിമാ ആസ്വാദകരായ പൊതുസമൂഹത്തെ അവാർഡ് നിർണയം സംബന്ധിച്ചു ചില സംശയത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കുകയാണ് ഈ മാധ്യമങ്ങൾ .തങ്ങൾക്കുതാല്പര്യമുള്ള താരങ്ങൾ ,താരമൂല്യമുള്ള കലാ ,സാങ്കേതിക പ്രവർത്തകർ എന്നിവരെ ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ സിനിമകൾക്കും ഇവർക്കുമായിരിക്കും അവാർഡ് എന്നുപ്രേക്ഷകനെ വിശ്വസിപ്പിക്കാൻ നോക്കുന്നു .എന്നാൽ ഇത്തരം ആസൂത്രിത പ്രചാരണങ്ങളിൽ നിന്ന് പാടെ മാറി അവാർഡ് പ്രഖ്യാപനം ഉണ്ടാകുമ്പോൾ ,ഇതേ മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ട്ടിക്കാൻ മുതിരുകയും ചെയ്യുന്നു .

Also read:  ടിപ്പറിനു പിന്നില്‍ ബൈക്ക് ഇടിച്ച് പൊലീസുകാരന്‍ മരിച്ചു

ഏതാണ് നല്ല സിനിമ ? എതാണ്  ചലച്ചിത്ര മാധ്യമത്തെ വികാസത്തിലേക്ക് നയിച്ചത് ?ഏതാണ് സമൂഹത്തെയും മനുഷ്യനെയും തനതായി ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചത് ?എന്നിങ്ങനെയുള്ള വസ്‌തുതകൾ മറച്ചുകൊണ്ട് പ്രേക്ഷകനിൽ അവാർഡ് നിർണയം ,അവാർഡ് ലബ്‌ധി എന്നിവയിൽ പരിഹാസ്യത ഉടലെടുപ്പിക്കുകയാണ് മാധ്യമ റിപ്പോർട്ടുകളിലൂടെ .സിനിമയുടെ സൗന്ദര്യ ശാസ്‌ത്രത്തെ കുറിച്ചുള്ള അജ്ഞത തന്നെയാണ് ഇതിനു കാരണം .

ഇങ്ങനെ അവാർഡുകളെയും അവാർഡ് ലഭിക്കുന്ന സൃഷ്ട്ടികളെയും അവജ്ഞയോടെ കാണാൻ നിർബന്ധിതനായ പ്രേക്ഷകർ ,പിന്നീട് ആ സിനിമകൾ കാണാൻ കൂട്ടാക്കുന്നില്ല എന്നതാണ് വസ്‌തുത. അതായത് തങ്ങളുടെ ആസ്വാദന നിലവാരത്തിന് നിരക്കാത്തതോ ,തങ്ങൾ കാണാൻ ഇഷ്ടപ്പെടാത്തതോ ആയ എന്തോ ഒന്നാണ് പുരസ്‌കൃത ചിത്രങ്ങൾ എന്ന തോന്നലിലൂടെ ഭൂരിപക്ഷ പ്രേക്ഷകർ വീണ്ടും സാമ്പ്രദായിക സിനിമയുടെ സ്ഥിരം ആസ്വാദനത്തിലേക്ക് മുഴുകുന്നു .ഇത് മാധ്യമങ്ങൾ ബോധപൂർവം ഉണ്ടാക്കിയെടുക്കുന്ന കെണി തന്നെയാണ് .തങ്ങളുടെ വാണിജ്യ താല്പര്യങ്ങൾക്ക് അനുഗുണമല്ലെന്ന് കരുതുന്ന ചിത്രങ്ങളെ ,പ്രേക്ഷകരിൽ നിന്ന് അകറ്റികൊണ്ട് ,വ്യാവസായിക സിനിമ നൽകുന്ന
പരസ്യ ,സാമ്പത്തിക അനുകൂല്യങ്ങളിലെ ലാഭക്കൊതിയിലാണ് മാധ്യമങ്ങളുടെ കണ്ണ് .

Also read:  പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ക്ക​ല്‍ തു​ട​ങ്ങി

 മുഖ്യധാരാ ചലച്ചിത്ര ധാരക്ക് പുറത്തുള്ള നിരവധി ചിത്രങ്ങളെ ലോകം തിരിച്ചറിഞ്ഞത് അവാർഡുകളും ചലച്ചിത്രമേളകളും കൊണ്ടുമാത്രമാണ് .ഇതുപോലെ സിനിമയുടെ ഗുണപരമായ വളർച്ചക്ക് നിദാനമായ ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും കണ്ടെടുക്കാൻ അവാർഡുകൾക്കും മേളകൾക്കും കഴിഞ്ഞുവെന്ന് ചലച്ചിത്ര ചരിത്രം പരിശോധിച്ചാൽ മതിയാവും .

അപ്പോഴും എന്തുകൊണ്ട് ആ സിനിമ ,എന്തുകൊണ്ട് ആ നടൻ ,എന്തുകൊണ്ട് ആ സംവിധായകൻ എന്നീ ചോദ്യങ്ങൾ സ്ഥാപിത താൽപര്യക്കാരെ അലട്ടുന്നുണ്ടാവും .

ആ അലട്ടലിന്റെ ഭാഗമായി  , ചില  സ്വകാര്യ ടി .വി ചാനലുകൾ ,മാധ്യമ സ്ഥാപനങ്ങൾ ,സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുള്ള മുഖ്യധാരാ ചലച്ചിത്ര അവാർഡുകളുടെ ഉദ്ദേശശുദ്ധിയെ പരിശോധിക്കേണ്ടതുണ്ട് .അധികാരികതയിലും വിശ്വാസ്യതയിലും  വളരെ പിന്നിലാണെങ്കിലും ടീവി ചാനലുകളിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംപ്രേഷണത്തിലൂടെ യഥാർത്ഥ ചലച്ചിത്ര അവാർഡുകൾ ,ഈ കാണുന്നതാണെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നു .സർക്കാർ അവാർഡിനേക്കാൾ മേന്മ അല്ലെങ്കിൽ സർക്കാർ അവാർഡും സ്വകാര്യ അവാർഡും തമ്മിലുള്ള മൂല്യ വ്യതാസം എന്താണെന്ന് തിരിച്ചറിയാൻ ഇതിലൂടെ പ്രേക്ഷകന് കഴിയാതെ പോകുന്നു .

ഇത്തരത്തിൽ പുരസ്‌കാരങ്ങളുടെ മൂല്യം തിരിച്ചറിയാൻ കഴിയാത്തവരോട് ഒരു വാക്ക് .നല്ല സിനിമ എന്നത് ഒരു അന്വേഷണമാണ് .ചിലപ്പോൾ കണ്ടെത്തിയെന്നുവരാം .മറ്റു ചിലപ്പോൾ വഴിമുടങ്ങാം. പക്ഷെ അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുന്നു .നവ സിനിമക്കായി ,നവ ആഖ്യാനശൈലിക്കായി. ചലച്ചിത്രാന്വേഷികളെ കണ്ടെത്തുകയാണ് ഓരോ അവാർഡ് നിർണയസമിതിയുടെയും ചുമതല .അത് സംവിധാനത്തിലാവാം ,അഭിനയത്തിലാവാം ,സാങ്കേതിക മേഖലയിലാവാം .സിനിമാ അവാർഡിന്റെ പേരിൽ നടക്കുന്ന വലിയസാമ്പത്തിക വിനിമയവുംലാഭവും മാത്രം ലക്ഷ്യമിടുന്ന “സ്വകാര്യ “അവാർഡുകൾക്ക് അതൊരിക്കലും കഴിഞ്ഞിട്ടില്ല ,കഴിയുകയുമില്ല .കാരണം അവരുടെ ഉദ്ദേശം മറ്റൊന്നാണ് .
അനുദിനം വളരുന്ന ചലച്ചിത്ര മാധ്യമത്തിലെ പുതിയ ചലനങ്ങൾ അടുത്തറിയുന്ന ,നല്ലതിനെ തുറന്ന മനസോടെ ഉൾക്കൊള്ളാനും വിലയിരുത്താനും അംഗീകരിക്കാനും കഴിയുന്നവർക്ക് മാത്രമേ പുതിയ പരീക്ഷണങ്ങൾ കണ്ടെത്തുന്ന “ചലച്ചിത്രാന്വേഷണം “നീതിയുക്തമായി നിർവഹിക്കാൻ കഴിയൂ .
അപ്പോഴും ചിലരുടെ ചോദ്യങ്ങളുണ്ട് ! അവാർഡുകൾ കൊണ്ട് എന്ത് പ്രയോജനം ? അവാർഡാണോ സിനിമയെ മഹത്തരമാക്കുന്നത് എന്നൊക്കെ !
സിനിമ കൂടുതൽ ആളുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും തിയേറ്റർ നിറഞ്ഞോടുന്നതും വലിയ കാര്യം തന്നെ .അതിന് വ്യവസായത്തിന്റെ പിന്തുണ ഉണ്ടാവും . അതുപോലെ തന്നെ പ്രധാനമാണ് ഒട്ടും വ്യാവസായിക പിന്തുണ ഇല്ലാതെ ,കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്ന സൃഷ്ടികളുടെ ക്രിയാത്മക ഔന്നത്യങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ .ഇതുരണ്ടും ഒരുപോലെ സിനിമക്ക് വിലപ്പെട്ടതാണ് താനും.

Also read:  വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌മെന്റിന് പരാതി

 മലയാള ചലച്ചിത്ര വ്യവസായം ഒരിക്കലും നവീന സിനിമയെ തുറന്ന മനസോടെ സ്വീകരിച്ചിട്ടില്ല. നിലവാരമില്ലാത്ത ചിത്രങ്ങൾ പോലും വൻ തുകക്ക് വാങ്ങുന്ന ടീവി ചാനലുകൾ ,കലാമൂല്യത്താൽ പുരസ്‌കൃതമായ സിനിമകളോട് മുഖംതിരിക്കുന്നത് ,കേരളത്തിൽ മാത്രം കണ്ടുവരുന്ന കാര്യമാണ്. ഡിജിറ്റൽ അധിനിവേശത്തോടെ സിനിമാ നിർമ്മാണ,വിതരണ ,പ്രദർശന മേഖലകൾ ഏറെ ജനാധിപത്യവത്ക്കരിക്കപ്പെട്ടെങ്കിലും സിനിമകളെ വർണ ,വർഗ വിവേചനത്തോടെ കാണുന്ന കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട് .


Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »