കാക്കനാട്: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം ഉയര്‍ ത്തി യ പണക്കിഴി വിവാദം കെട്ടടങ്ങുന്നു. ഓണക്കോടിയോടൊപ്പം നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പണ വും നല്‍കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേചൊല്ലി അഴിമതി വിരുദ്ധ സമരം നയി ച്ച പ്രതിപക്ഷത്തിനെതിരെ കഴിഞ്ഞ ഭരണക്കാലത്ത് അരങ്ങേറിയ കോടികളുടെ ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വിജിലന്‍സിന് കത്ത് നല്‍കിയയോടെ പ്രതിപക്ഷ സമരം ബ്രേക്കിട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്തു.
2015-20 ല്‍ തൃക്കാക്കര നഗരസഭയില്‍ നടന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ കോടികളു ടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായു ള്ള ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു നഗരസഭാ സെക്രട്ടറിയുടെ നടപടി. പാപ്പാളി റോഡ് ബി.എം.ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്യല്‍, നഗ രസഭാ മന്ദിരത്തിന്റെ നവീകരണം, ഡിവിഷനുകളില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റുകള്‍ തുടങ്ങിയ മരാ മത്ത് ജോലികളില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി തെളിവുകള്‍ സഹിതമാണ് നഗരസഭ സെക്രട്ടറി കെ.കെ.കൃഷ്ണകുമാര്‍ വിജിലന്‍സിന് രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയത്. ഇതോടെ സമരം അവസാനിപ്പിച്ച പ്രതിപക്ഷം ചെയര്‍പേഴ്‌സനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി സമര ത്തില്‍ നിന്ന് പിന്‍മാറി മുഖം രക്ഷിച്ചു.
എന്നാല്‍ പണക്കിഴി വിവാദം ചൂടാറും മുന്‍പെ ചെയര്‍പേഴ്സനെ തെറിപ്പിക്കാനുള്ള എല്‍.ഡി.എഫ് തന്ത്രം ലക്ഷ്യം കാണില്ലെന്ന് ഉറപ്പായി.ചെയര്‍പേഴ്സനെ മാത്രം നീക്കാന്‍ ഈ മാസം 23ന് എല്‍.ഡി. എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കൂടാതെ മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് വിമതരും വിട്ട് നില്‍ക്കാനാണ് തീരുമാനം. 43 അംഗ കൗണ്‍സി ലില്‍ 22 പേര്‍ ഹാജരായാല്‍ മാത്രമെ അവി ശ്വാസപ്രമേയ അവതരണ യോഗം കൂടാന്‍ സാധിക്കുക യുള്ളൂ. എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്ന നാല് പേര്‍ വരാതിരിക്കുകയും ക്വാറം തികയാതെ യോഗം പിരിച്ചുവിടുകയും ചെയ്താല്‍ യു.ഡി.എഫ്. ഭരണം അട്ടിമറിക്കാമെന്ന പ്രതിപക്ഷ കൗണ്‍സില ര്‍മാരുടെ തന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ച ടിയാകും.
ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പുപോര് മുതലെടുത്തും കോണ്‍ഗ്രസ് വിമതന്‍മാരുടെ പിന്തുണ ഉറപ്പു വരുത്തിയുമാണ് ഐ ഗ്രൂപ്പുകാരി യായ ചെയര്‍പേഴ്സനെ നീക്കാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്. ഇതിനിടെ അവിശ്വാസം പാസ്സാകു മെന്നും ആരും പ്രതീക്ഷിക്കാത്ത അട്ടിമറിക്കായി 23 വരെ കാത്തിരിക്കൂ എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ അവകാശവാദം.












