അറേബ്യൻ മണ്ണിൽ ലോക രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ എത്തിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ

1472041-s

റിയാദ്: അറേബ്യൻ മണ്ണിൽ ലോക രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ എത്തിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ. വൈവിധ്യമാർന്ന രുചികൾക്കൊപ്പം ആകർഷകമായ സമ്മാനങ്ങളും ചേർത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഇത്തവണത്തെ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുളള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏപ്രിൽ 27 മുതൽ മെയ് 10 വരെയാണ് ഫെസ്റ്റിവൽ.
അതുല്യവും അപൂര്‍വ്വവുമായ ഭക്ഷണ രുചിക്കൂട്ടുകൾ, ഭക്ഷണ വിഭവങ്ങളെ മുൻനിർത്തിയുള്ള ഇൻസ്റ്റലേഷനുകൾ, വിനോദ-കലാ -സാംസ്കാരിക പരിപാടികൾ ഉള്‍പ്പെടെ 14 ദിവസം നീളുന്ന വിവിധങ്ങളായ പ്രത്യേകതകളാണ് ലുലു വേള്‍ഡ് ഫു‍ഡ് ഫെസ്റ്റിവലിന്‍റെ പുതിയ എഡിഷനെ ആകര്‍ഷകമാക്കുന്നത്.

റെഡ് സീ തീരത്ത് ആഢംബര താമസമടക്കമുള്ള സമ്മാനങ്ങൾ

ഫുഡ് ഫെസ്റ്റിവല്‍ ആഘോഷങ്ങളുടെ ഭാഗമാകുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് ലോകത്തെ ആഢംബര വിനോദ സഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ റിസോർട്ടിലുള്ള അവധിക്കാല താമസമാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ സമ്മാനാർഹനെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയാകും. ഇതിന് പുറമെ അരക്കിലോ വരെ സ്വര്‍ണ്ണം ലഭിക്കുന്ന വമ്പന്‍ സമ്മാനപദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ആരൊക്കെയാകും ഹാപ്പിനസ് മില്യണേര്‍

വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഓരോ ദിവസവും ഓരോ ബംപര്‍ ഭാഗ്യശാലിക്ക് ഹാപ്പിനസ് മില്യണേറാകാം. ഇതിലൂടെ വിജയിക്ക് ഒരു മില്യണ്‍ ഹാപ്പിനസ് പോയിന്‍റ്സ് ഷോപ്പിംഗിനായി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇക്കാലയളവില്‍ അഞ്ചിരട്ടി റിവാഡ് പോയിന്‍റുകള്‍, പത്ത് ശതമാനം ക്യാഷ് ബാക്ക്, മറ്റ് ആകര്‍ഷകമായ സമ്മാനങ്ങള്‍ തുടങ്ങിയവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
ലൈവ് കുക്കിംഗ് ഷോകളും, വേറിട്ട രുചി പരിചയപ്പെടുത്തുന്ന സെഷനുകളും, പാചകമത്സരങ്ങളും ഒരുക്കി ലോകത്തെ പ്രമുഖ സെലിബ്രിറ്റി ഷെഫുമാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ ലുലു ഫുഡ് ഫെസ്റ്റിവല്‍ വേദികളില്‍ അണിനിരക്കും. പാചകവും രുചിയും സമന്വയിപ്പിച്ചുള്ള ഈ പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമാകും. ഫുഡ് ഫെസ്റ്റിവല്‍ നടക്കുന്ന എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും പ്രമുഖ ഷെഫുമാര്‍ അവതരിപ്പിക്കുന്ന ഡെമോകളും, ഇന്‍ററാക്ടീവ് സെഷനുകളുമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് സെഷനുകള്‍ കണ്ട് പഠിക്കാനും, പങ്കെടുക്കാനും അവസരമുണ്ട്.

Also read:  കോവിഡ് 19: ആലപ്പുഴയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

പ്രീമിയം രുചികള്‍, ആരോഗ്യകരമായ ഭക്ഷണം

ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്ന മറ്റ് നിരവധി ഘടകങ്ങള്‍ കൂടിയുണ്ട്. വിദഗ്ധര്‍ അണിനിരന്ന് ലോകത്തെ പ്രീമിയം മാംസ രുചികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയ്ക്കുന്ന ലൈവ് ഡെമോകളാണ് അതിലൊന്ന്. ഒപ്പം ചീസ് അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ എണ്ണമറ്റ ചീസ് വൈവിധ്യങ്ങളും വിഭവങ്ങളും ഉപഭോക്താക്കളെ പരിചയപ്പെടുത്തും.
ആരോഗ്യകരമായ ഭക്ഷണ ട്രെന്‍ഡുകളെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിയ്ക്കുന്ന ഹെല്‍ത്തി ബൈറ്റ്സ് ആശയവും ഫുഡ് ഫെസ്റ്റിവലിന്‍റെ പ്രത്യേകതയാണ്. പോഷകാംശമടങ്ങിയ ഭക്ഷണക്രമം, ആരോഗ്യ സൗഹൃദമായ റെസിപ്പികള്‍, നല്ല ഭക്ഷണ ശീലം തുടങ്ങിയവ രാജ്യത്തെ ഓരോ കുടുംബത്തിലേയ്ക്കും എത്തിയ്ക്കുക കൂടി ലക്ഷ്യമിട്ടാണിത്.

Also read:  56 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ; നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

ഫ്രൂട്ട് ഫിയസ്റ്റയുമായി വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍

ലോകത്തെ ഏറ്റവും മികച്ച പഴവര്‍ഗ്ഗങ്ങളെയും ഫെസ്റ്റിവലിലൂടെ അടുത്തറിയാനാകും. സൗദി മാംഗോ ഫെസ്റ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന മാമ്പഴ മേളയിലൂടെ രാജ്യത്തെ മാമ്പഴ വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിയ്ക്കുകയാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. ജിസാന്‍ മേഖലയില്‍ നിന്നെത്തുന്ന ഏറ്റവും സ്വാദിഷ്ടമായവ ഉള്‍പ്പെടെ മാമ്പഴങ്ങള്‍ കാണാനും, കുറഞ്ഞ വിലയ്ക്ക് വാങ്ങാനും, രുചിയ്ക്കാനും ഫെസ്റ്റിവല്‍ അവസരമൊരുക്കും.
സ്ട്രോബെറികള്‍, ബ്ലൂബെറികള്‍, റാസ്ബെറികള്‍, ബ്ലാക്ബെറികള്‍ അണിനിരക്കുന്ന ബെറി ഫെസ്റ്റും വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്‍റെ ഭാഗമാണ്. ബെറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തലും, ബെറികള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളും കാഴ്ചക്കാര്‍ക്ക് കൗതുകമാകും.
അതുല്യമായ പഴവര്‍ഗ്ഗങ്ങള്‍ തേടുന്ന ഭക്ഷണപ്രേമികള്‍ക്കും ഫെസ്റ്റിവലില്‍ പ്രത്യേക പവലിയനുകളുണ്ട്. പലതരം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍, പാഷന്‍ ഫ്രൂ‍ട്ട്, മാംഗോസ്റ്റീന്‍ പഴങ്ങള്‍ തുടങ്ങി തെരഞ്ഞെടുത്ത പഴവര്‍ഗ്ഗങ്ങളുടെ ശേഖരം തന്നെ ഈ പവലിയനുകളിലുണ്ടാകും.

Also read:  കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

വന്‍ വിലക്കുറവും ഓഫറുകളും

ഏറ്റവും വലിയ വിലക്കുറവും, ഓഫറുകളും, പ്രമോഷനുകളും വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിനെ വേറിട്ടതാക്കുന്നു. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഫ്രോസണ്‍ ഫുഡ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ വിഭാഗത്തിലും വിലക്കുറവുണ്ടാകും. ആഗോള ഭക്ഷണപ്പെരുമ പരിചയപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഇവയുടെ ഭാഗമാകാന്‍ കൂടി അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോകരുചികളുടെ ആഘോഷം മാത്രമല്ല വേള്‍ഡ് ഫു‍‍ഡ് ഫെസ്റ്റിവലെന്നും, മറിച്ച് ഒരു വലിയ സമൂഹത്തിന്‍റെയും, ക്രിയാത്മകതയുടെയും, മൂല്യങ്ങളുടെയും ആഘോഷം കൂടിയാണിതെന്നും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ലോകത്തെ വൈവിധ്യങ്ങളെ ഏവര്‍ക്കും പരിചയപ്പെടാന്‍ അവസരമൊരുക്കുന്നതിനൊപ്പം മികച്ച ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നത് ഉപഭോക്താക്കളോടുള്ള ലുലുവിന്‍റെ പ്രതിബദ്ധത ഊട്ടിയുറപ്പിയ്ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ ഓരോ കുടുംബത്തിനും, ഭക്ഷണപ്രേമികള്‍ക്കും മറക്കാനാവാത്ത അനുഭവം സമ്മാനിയ്ക്കുന്നതായിരിക്കും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കുന്ന വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍.

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES