ദോഹ: ഈ മാസം ഇറാഖിൽ നടക്കുന്ന 34ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ക്ഷണം. ഇറാഖി പ്രസിഡന്റ് ഡോ. അബ്ദുൽ ലത്തീഫ് ജമാൽ റാഷിദിന്റെ ക്ഷണക്കത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഫുആദ് ഹുസൈൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനിക്ക് കൈമാറി.
