ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ പരിഭ്രാന്തിയിലാ ക്കുന്ന അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ ഹൈക്കോടതി യുടെ നിര്‍ദേശം. ആനയെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി
കൊച്ചി : ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന അ രിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആനയെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാ ക്കി. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെ നിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും കോടതി നിരീക്ഷിച്ചു.
രണ്ടുമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതിയുടെ നിര്‍ദേശം. അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനെതിരെയുള്ള സ്റ്റേ തുടരുമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ വിദഗ്ധ സമിതി യെ നിയോഗിക്കും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.
അരിക്കൊമ്പനെ വെടിവെച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരു ആനയെ തടവിലാക്കിയത് കൊണ്ട് എന്താണ് കാര്യം?, ഒരു അരിക്കൊമ്പന്‍ പോയാല്‍ മറ്റൊരു അരിക്കൊമ്പന്‍ വരും. അതിനാല്‍ വിഷയത്തി ല്‍ ഒരു ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.