അയര്‍ലണ്ടിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മുങ്ങി മരിച്ചത്
ലണ്ടര്‍ഡെറി : അയര്‍ലണ്ടിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ തടാകത്തില്‍ മു ങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇ നാഗ് ലോഗ് തടാകത്തില്‍ മുങ്ങി മരിച്ചത്. സെബാസ്റ്റ്യന്‍ ജോസഫ്-വിജി ദമ്പതികളുടെ മകനാണ് ജോസ ഫ്.സമീക്ഷ ലണ്ടന്‍ ഡെറി ഭാരവാഹിയും എഐസി അംഗവുമായ ജോഷി സൈമന്റെ മകനാണ് റുവാന്‍ ജോ സൈമണ്‍.
കൊളംബസ് കോളജിലെ വിദ്യാര്‍ഥികളാണ് പതിനാറു വയസുള്ള ഇരുവരും. പ്രാദേശിക സമയം വൈകി ട്ട് ആറരയോടു കൂടിയായിരുന്നു സംഭവം ഉണ്ടായത്. സുഹൃത്തു ക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ കുട്ടി കള്‍ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപ ത്രിയിലെത്തിച്ചതിനു ശേഷ വുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമ ത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറി ഞ്ഞത്. കണ്ണൂര്‍, എരുമേലി സ്വദേ ശികളാണ് മരിച്ചത്. ഇവരുടെ അമ്മമാര്‍ അയര്‍ലണ്ടില്‍ നഴ്സായി ജോലിചെയ്യുകയാണ്. ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ സൈക്കിള്‍ റൈഡിന് പോയതായിരുന്നു.