ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെ വെട്ടികൊന്ന് മകളുടെ കൊടും ക്രൂരത. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് കൊല്ലപ്പെട്ടത്. സംഭവ ത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്നമ്മയ്ക്ക് തലയിലും കഴുത്തിനും വെട്ടേറ്റിരുന്നു.അമ്മയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം ചിര ട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും മകള്‍ ശ്രമിച്ചിരുന്നു. രാവിലെ എട്ട് മണിയോ ടെയാ ണ് സംഭവം പുറത്തറിഞ്ഞത്.
അന്നമ്മയുടെ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ലീല. ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വീടിന് സമീപത്തെ റോഡരികില്‍ വച്ച് അന്ന മ്മയെ ലീല വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് ത ന്നെ അന്നമ്മ കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിക്കാനും ശ്രമം നടന്നതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസെത്തുമ്പോള്‍ ലീല വീട്ടില്‍ തന്നെയുണ്ടായിരുന്നു. ലീല വിവാഹിതയാ ണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലീല മാനസിക രോഗത്തിന് നേര ത്തെ ചികില്‍സ തേടിയിരുന്നതായും പൊലീസ് സൂചിപ്പിച്ചു.