അമ്മയുടെ മുന്നില്‍ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവര്‍ അലി(5)ആണ് സ്‌കൂളിലേക്കി റങ്ങവേ വീടിനടുത്ത് വച്ച് അപ കടത്തില്‍ മരിച്ചത്
അത്തോളി : അമ്മയുടെ മുന്നില്‍ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു. സ്‌കൂളിലേക്ക് പോകുന്നതിന് ഇടയില്‍ അമ്മയുടെ കൈവിട്ടോടിയ കുട്ടിക്കാണ് ദാരുണാന്ത്യം. കൂനഞ്ചേരി പുത്തലത്ത് സിറാന്റേയും നസീമയുടെയും ഏകമകന്‍ മുനവര്‍ അലി(5)ആണ് സ്‌കൂളിലേക്കിറങ്ങവേ വീടിനടുത്ത് വച്ച് അപകട ത്തില്‍ മരിച്ചത്. കൂനഞ്ചേരി എഎല്‍പി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയാണ്.
സ്‌കൂള്‍ ബസ് കാത്തുനില്‍ക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്‌കൂട്ടറിടിച്ചത്. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഇന്ന്.