മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ താരം വളരെ സമ്മര്‍ദ്ദത്തിലായിരുന്നു മത്സരത്തെ നേരിട്ടത്
ടോകിയോ : അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ദീപികാ കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പു റത്ത്. കൊറിയന്‍ താരം ടോപ്‌സീഡായ ആന്‍ സാനിനോടാണ് പരാജയപ്പെട്ടത്. 0-6 എന്ന സ്‌കോറി നാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 60നാണ് ദീപികയെ ആന്‍സാനി തകര്‍ത്തത്. മൂന്ന് സെറ്റില്‍ ഒന്നില്‍ പോലും ദീപികയ്ക്ക് ജയം പിടിക്കാനായില്ല. 30-27,26-24,26-24 എന്ന സ്‌കോറിനാണ് ലോക ഒന്നാം നമ്പര്‍ താരം ദീപികയെ വീഴ്ത്തിയത്.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ താരം കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ താരം വ ളരെ സമ്മര്‍ദ്ദത്തിലായിരുന്നു മത്സരത്തെ നേരിട്ടത്. പ്രീക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടം കാഴ്ച വെച്ച് ഷൂട്ട് ഓഫിലൂടെയാണ് ദീപിക ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇവിടെ 6-5 എന്ന സ്‌കോറിനാണ ദീപിക ജയിച്ചു കയറിയത്. ആദ്യ സെറ്റില്‍ 28- 25ന് ദീപിക ജയിച്ചു. എന്നാല്‍ രണ്ടാം സെറ്റ് 26-27ന് റഷ്യന്‍ താരം സ്വന്തമാക്കി. മൂന്നാം സെറ്റ് 28-27ന് ജയിച്ച് ദീപിക തിരികെ കയറി. എന്നാല്‍ നാലാം സെറ്റ് 26 – 26ന് സമനില പാലിച്ചു. അഞ്ചാം സെറ്റ് റഷ്യന്‍ താരം നേടിയതോടെയാണ് ഷൂട്ട്ഓഫിലേക്ക് നീണ്ടത്. ഇവിടെ ദീപിക 10-8ന് ജയിച്ചു.
ദീപികയുടെ മൂന്നാം ഒളിംപിക്‌സായിരുന്നു ഇത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ഒന്നാം റൗണ്ടിലും 2016ലെ റിയോ ഒളിംപിക്‌സില്‍ പ്രീക്വാര്‍ട്ടറിലും പുറത്താവുകയായിരുന്നു.