അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ ആക്രമി ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. ഒക്ലാ ഹോമയിലെ ടല്‍സയില്‍ സെന്റ്.ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു
വാഷിങ്ടന്‍ : അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ ആക്രമി ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. ഒക്ലാഹോമയിലെ ടല്‍സയില്‍ സെന്റ്.ഫ്രാന്‍സിസ് ആശുപത്രി യിലാണ് വെടിവെപ്പു ണ്ടായത്. അക്രമി സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇയാളുടെ മൃതദേഹത്തില്‍ നിരവധി തവണ വെടിയേറ്റതായി കാണുന്നുണ്ട്. നീളമുള്ള ഒരു തോ ക്കും ഒരു കൈതോക്കുമാണ് അക്രമിയുടെ കൈവശമുണ്ടായിരുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്നു പുറത്തുവന്ന അക്രമി വെടിയുതിര്‍ ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊ ല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടെക്സസിലെ സ്‌കൂളില്‍ അതി ക്രമിച്ചു കയറിയ അക്രമി 21 പേരെ വെടിവെച്ചു കൊന്നിരുന്നു.