കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്കുമെതിരെയാണ് സ്റ്റാലിന്റെ പടപ്പുറപ്പാട്
ചെന്നൈ: അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫിസര്‍ പി കന്തസ്വാമിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്‌നാട് ഡിജിപിയായി നിയമിച്ചു.2010ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സൊഹ്റാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് കന്തസ്വാമി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലാണ് നിയമനം.
അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിലെ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെ തിരെ നടപടികളുണ്ടാകുമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗവര്‍ണര്‍ക്കും വിജിലന്‍സിനും പ്രതിപക്ഷമായിരുന്ന ഡിഎംകെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കന്തസ്വാമി സിബിഐ ഐജി ആയിരിക്കുമ്പോ ഴാണ് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ല്‍ ഗോവയില്‍ ബ്രിട്ടിഷ് കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുള്‍പ്പെട്ട സംഘമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്വേഷണത്തിലും കന്തസ്വാമി ഭാഗമായിട്ടുണ്ട്.