കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ് പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത്. സിപിഎമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദി ക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം- കെ.സി വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴ: എം.കെ രാഘവന്‍ എം.പിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെ ക്രട്ടറി കെ.സി വേണുഗോപാല്‍. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി ക്കുള്ളിലാണ്. പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നും കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസഭങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ല. അഭിപ്രായ വ്യത്യാ സങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അത് ഇപ്പോഴും പരിഹരിക്കും. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ് പുനഃസംഘടനയെ കുറി ച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത്. സിപി എമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദിക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം- കെ.സി വേണുഗോപാല്‍ പറഞ്ഞു.
കോഴിക്കോട് പി ശങ്കരന്‍ സ്മാരക പുരസ്‌കാരം കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന് സമ്മാ നിക്കുന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ എം.കെ രാഘ വന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം.