യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്ഫോടനം. നിര്‍മ്മാണ മേഖലയായ മുസ്സാഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചു
അബുദാബി: യുഎഇയിലെ അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപം സ്ഫോടനം. നിര് മ്മാണ മേഖലയായ മുസ്സാഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. അബു ദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോണ്‍ ആക്രമണമാണ് എന്നാണ് പ്രാഥമി ക നിഗമനം. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. ആളപായമോ മ റ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അബുദാബി അന്താരാഷ്ട്ര വിമാനത്താ വളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാ ണ് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സ്ഫോടനം നടത്തിയത് ഹൂതി വിമത സേന
തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമത സേന രംഗത്തെത്തി. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തു മെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കമ്പനി യുടെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെ ട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായി രുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്.