മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതി മരിച്ചത് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് ആരോപണം
അബുദാബി /മലപ്പുറം : കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അബുദാബി ബനിയാസില്‍ താമസിക്കുന്ന അഫീലയാണ് മരിച്ചത്. തന്നെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ക്ക് ഇവര്‍ വീഡിയോ സന്ദേശം അയച്ചിരുന്നു.
വീഡിയോയില്‍ കണ്ണിലും വായിലും രക്തം കട്ടപിടിച്ച നിലയിലായിരുന്നതായി കണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മൃതദേഹം അബുദാബിയില്‍ നിന്നും വിട്ടു കിട്ടിയ ശേഷം ബന്ധുക്കള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ചെന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് കുറ്റിപ്പുറം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മൃതദേഹത്തെ അനുഗമിച്ച് ഭര്‍ത്താവ് എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് അഫീല ഭര്‍ത്താവിന്റെ ജോലിസ്ഥലമായ അബുദാബിയിലേക്ക് പോയത്. നാലുവയസ്സുള്ള കുട്ടിയുമുണ്ട്.