യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്.
അബുദാബി : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് വന്‍ പ്രതികരണം. മലയാളി പ്രവാസികളടക്കം നിരവധി പേരാണ് ലൈസന്‍സ് അപേക്ഷ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. നിലവില്‍ ആറായരിത്തിലധികം പേര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയെന്നാണ് അധികാരികള്‍ അറിയിക്കുന്നത്.
DCD announced the completion of issuing 6,000 volunteer licenses in #AbuDhabi.⁰The licensing service aims to facilitate and encourage volunteering in the emirate and provide support and opportunities for community participation. pic.twitter.com/HadCS8eFb9
— دائرة تنمية المجتمع -أبوظبي (@DCDAbuDhabi) February 5, 2022
സമൂഹിക വികസന വകുപ്പ് ആണ് ലൈസന്‍സ് നല്‍കുക. സൂക്ഷ്മമായ പരിശോധനകള്‍ക്കു ശേഷമാകും ലൈസന്‍സ് ലഭ്യമാക്കുക.
സന്നദ്ധ സേവകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കുറ്റമറ്റതാക്കാനും പരിശീലന പരിപാടികളും ഇവര്‍ക്കായി നല്‍കും.
വ്യക്തികള്‍ക്കു പിന്നാലെ പ്രവാസി ഗ്രൂപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിനായി ലൈസന്‍സ് നല്‍കുമെന്ന് സാമൂഹിക വികസന വകുപ്പ് ലൈസന്‍സിങ്
യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പൊതുസേവനത്തിന് അവസരം ഒരുക്കുന്നത്.
സന്നദ്ധ സംഘടകളും സര്‍ക്കാരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിലവില്‍ സന്നദ്ധ സംഘടനകള്‍ക്കും ഇതര പ്രവാസി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.
ഗ്രൂപ്പ് ലൈസന്‍സിന് കുറഞ്ഞത് അഞ്ച് അംഗങ്ങള്‍ വേണം. ഒരു സ്ഥാപനത്തിലെ അംഗ സംഘത്തിനും ഗ്രൂപ്പ് ലൈസന്‍സിന് അപേക്ഷിക്കാനാകും. വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വെവ്വേറെ ലൈസന്‍സ് ആണ് നല്‍കുന്നത്. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.
https://volunteers.ae/index.aspx വെബ്‌സൈറ്റ് വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ലൈസന്‍സ് ലഭിക്കുന്നതിന് സംഘടനകള്‍ മെമ്മോറാണ്ടം എഴുതി സമര്‍പ്പിക്കണം. കമ്മറ്റിയിലെ അംഗങ്ങള്‍ ഒപ്പുവെയ്ക്കുകയും മീറ്റിംഗുകളുടെ മിനിട്‌സ് എല്ലാം മാസവും സാമൂഹിക വികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കുകയും വേണം. അംഗങ്ങളുടെ പേര്, ജോലി, വിലാസം എന്നിവയും എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയും സമര്‍പ്പിക്കണം.