ഏഴു ദിവസം നീളുന്ന പുസ്തകോത്സവത്തില്‍ ആയിരത്തോളം പ്രസാധകര്‍ പങ്കെടുക്കും
അബുദാബി : കോവിഡ് കാല ഇടവേളയ്ക്ക് ശേഷം വീണ്ടും പുസ്തകോത്സവുമായി അബുദാബി. മെയ് 23 മുതല്‍ ഏഴു ദിവസം നീളുന്ന പുസ്തക പ്രദര്‍ശനത്തില്‍ എണ്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രസാധകര്‍ പങ്കെടുക്കും.
സംസ്‌കാരിക കൂട്ടായ്മകള്‍, ശില്പശാലകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍ പുസ്തക പ്രകാശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടക്കും.
ജര്‍മനിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഇവിടെയെത്തുന്നത്. ജര്‍മനിയാണ് ഇക്കുറി മുഖ്യഅതിഥിരാജ്യം.
ഈജിപ്ത്ഷ്യന്‍ സാഹിത്യകാരന്‍ താഹ ഹുസൈന്‍ പുസ്തകോത്സവത്തിലെ വിശിഷ്ട വ്യക്തിത്വമാകും.
പുസ്തകോത്സവത്തില്‍ സിനിമാ പ്രദര്‍ശനവും ഉണ്ടാകും. ബ്ലാക് ബോക്‌സ് സിനിമ എന്ന പേരിലുള്ള സിനിമാ പ്രദര്‍ശനം മുന്‍കാലങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കഴിഞ്ഞ മുപ്പതുവര്‍ഷമായി നടന്നു വരുന്ന പുസ്തകോത്സവത്തിന് കോവിഡ് കാലത്തെ രണ്ടു വര്‍ഷം ഇടവേളയായിരുന്നു.
അറബ് മേഖലയിലെ ഏറ്റവും ബൃഹത്തായ പുസ്തകോത്സവങ്ങളിലൊന്നായി അബുദാബി പുസ്തക പ്രദര്‍ശനം മാറി കഴിഞ്ഞതായി കള്‍ചറല്‍ ആന്‍ഡ് ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമദ് ഖലീഫ് അല്‍ മുബാറഖ് പറഞ്ഞു.